തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ബുധനാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികള്‍ ശനിയാഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലപ്രഖ്യാപനത്തിനുള്ള തീയതി തീരുമാനിക്കും.
ഫലപ്രഖ്യാപനത്തിനു മുന്നോടിയായി പരീക്ഷാ ബോര്‍ഡ് ചേര്‍ന്നാണ് ഫലപ്രഖ്യാപനത്തിനുള്ള അനുമതി നല്‍കേണ്ടത്. ഏഴിനോ എട്ടിനോ ഫലപ്രഖ്യാപനം നടത്താനുള്ള ക്രമീകരണമാണ് പരീക്ഷാഭവന് നടത്തുന്നത്.
ഓരോ വിദ്യാര്‍ഥികള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ ഒരു വട്ടം കൂടി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസസിംഗ് ഘട്ടത്തില്‍ ചെയ്യുന്നത്. വെള്ളിയാഴ്ചയോടെ പ്രോസസിംഗ് പൂര്‍ത്തിയായതോടെ പരീക്ഷാ ബോര്‍ഡ് ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും.
from Anweshanam | The Latest News From India http://bit.ly/2ZSWonD
via IFTTT