പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രമുഖർ ജനവിധി തേടുന്ന അഞ്ചാം ഘട്ടത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. ആകെ 51 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുപിയിൽ 14 ഉം രാജസ്ഥാനിൽ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറിൽ അഞ്ചും ജാര്‍ഖണ്ഡിൽ നാലും കശ്മീരിൽ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
മോദിയും അമിത് ഷായും ഇന്ന് യുപിയിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. കോൺഗ്രസിന്റെ യുപിയിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പ്രിയങ്കാ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലെ പ്രചാരണങ്ങൾ നയിക്കും.
from Anweshanam | The Latest News From India http://bit.ly/2H0Ycn6
via IFTTT