ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. തുടര്‍ച്ചയായ നാലാം ദിവസം നാലാം ക്ലീന്‍ ചിറ്റാണു മോദിക്ക് കമ്മീഷന്‍ നല്‍കുന്നത്.
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ് ആയതിനാലാണെന്ന മോദിയുടെ പ്രസ്താവനയില്‍ ചട്ടലംഘനം ഇല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ആറിന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ന്യൂനപക്ഷം ഭൂരിപക്ഷമായ ഒരു മണ്ഡലമാണ് രാഹുല്‍ മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്നും ഇത് മൈക്രോസ്കോപ്പ് വച്ചാണ് കണ്ടുപിടിച്ചതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. രാഹുല്‍ മത്സരിക്കുന്ന വയനാട് മണ്ഡലത്തെയും ഇവിടുത്തെ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടര്‍മാരെയും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വര്‍ഗീയത കലര്‍ന്ന പരാമര്‍ശം. മഹാരാഷ്ട്രയിലെ നാന്ദഡില്‍ കഴിഞ്ഞ മാസം ആറിന് നടത്തിയ പ്രസംഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചെങ്കിലും ഇതില്‍ കുറ്റമില്ലെന്ന് കമ്മീഷന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും, ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന പ്രസ്താവനയിലും നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. വര്‍ധയിലെ വര്‍ഗീയ പ്രസംഗ പരാതിയിലും മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
from Anweshanam | The Latest News From India http://bit.ly/2GZyIqd
via IFTTT