ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും ഗോഡ്സെ സ്നേഹികളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രജ്ഞാ സിംഗ് താക്കൂറിനു പിന്നാലെ രണ്ട് ബിജെപി നേതാക്കള്‍ കൂടി മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയെന്നും രാഹുല്‍ പറഞ്ഞു.
"ഒടുവില്‍ എനിക്ക് അത് പിടികിട്ടി. ആര്‍എസ്എസും ബിജെപിയും ദൈവത്തിന്റെ സ്നേഹിതരല്ല. അവര്‍ ഗോഡ്സെയുടെ സ്നേഹിതരാണ്"-രാഹുല്‍ ട്വീറ്റ് ചെയ്തു.
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിംഗ് താക്കൂറിനു പുറമേ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ, എംപി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരാണ് ഗോഡ്സെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇവരെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു.
from Anweshanam | The Latest News From India http://bit.ly/2JpZJph
via IFTTT