Breaking

Saturday, May 18, 2019

ഹരിയാന മുന്‍ മുഖ്യമന്ത്രി പ്രകാശ് ചൗട്ടാലയുടെ പക്കൽ നിന്ന് 1.94 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: അഴിമതിക്കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡൽഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ചൗട്ടാലക്കും കൂട്ടാളികൾക്കുമെതിരെ സിബിഐ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. 

ചൗട്ടാല വ്യാപകമായ തോതിൽ കള്ളപ്പണം വെളുപ്പിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. 2005ലെയും 2009ലെയും തിരഞ്ഞെടുപ്പുകളിൽ ചൗട്ടാല നൽകിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിന്റെ പരിധിയിൽ വന്നിരുന്നു.

നേരത്തെ ചൗട്ടാലയുടെ നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ മൂന്ന് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തുക്കളും ഇദ്ദേഹത്തിൽ നിന്ന് കണ്ടുകെട്ടിയിരുന്നു.



from Anweshanam | The Latest News From India http://bit.ly/2Qb0ovb
via IFTTT