തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. 51 ശതമാനം വോട്ട് രാഹുല്‍ ഗാന്ധി നേടുമെന്നും പ്രവചിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിന് 33 ശതമാനം വോട്ടാണ് ലഭിക്കുക. എല്‍.ഡി. എ 12 ശതമാനം നേടുമെന്നും ഫലം വ്യക്തമാക്കുന്നു.
വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ പരാജയപ്പെടുത്തി കെ മുരളീധരന്‍ മുന്നിലെത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. കെ മുരളീധരന് 47 ശതമാനം വോട്ടും പി. ജയരാജന് 41 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വെ ഫലം പ്രവചിക്കുന്നു.
കണ്ണൂരും കാസര്‍കോടും വിജയം കോണ്‍ഗ്രസിനോടൊപ്പമാണെന്നും ഫലം വ്യക്തമാക്കുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് 43%, എല്‍.ഡി.എഫ് 41%, എന്‍.ഡി.എ 13% വോട്ടുകള്‍ നേടും.
കേരളത്തില്‍ ബി.ജെ.പി ഒരു സീറ്റ് മുതല്‍ മൂന്ന് സീറ്റില്‍ വരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
from Anweshanam | The Latest News From India http://bit.ly/2WgKgOc
via IFTTT