Breaking

Sunday, May 19, 2019

മണിപ്പൂരില്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരിലെ ബിജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍.പി.എഫ്) പാര്‍ട്ടി തീരുമാനിച്ചു. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍.പി.എഫ് സഖ്യം വിടുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ നാല് എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും. എന്‍.പി.എഫ് നേതാവ് ടി.ആര്‍ സെലിയാംഗ് ആണ് തീരുമാനം അറിയിച്ചത്.  

എന്‍.പി.എഫിന്റെ അഭിപ്രായങ്ങള്‍ ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആക്ഷേപമുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍.പി.എഫ് നേതൃത്വം ആരോപിച്ചു.

അതേസമയം എന്‍.പി.എഫ് പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. 60 അംഗ നിയമസഭയില്‍ അവര്‍ക്ക് 36 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.  



from Anweshanam | The Latest News From India http://bit.ly/2HzkImj
via IFTTT