Breaking

Saturday, May 18, 2019

തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്

പത്തനംതിട്ട: ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും പ്രതീക്ഷയുളള മണ്ഡലങ്ങള്‍ തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട് എന്നും അത് പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് ഗുണം ചെയ്യും എന്നാണ് പാര്‍ട്ടി വിലയിരുത്തിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപിയുടെ പ്രതീക്ഷകള്‍ കുറയുകയാണ് എന്നാണ് സൂചന. തിരുവനന്തപുരത്ത് ബിജെപിക്ക് വലിയ പ്രതീക്ഷ ഇല്ലെന്നും അതേസമയം പത്തനംതിട്ടയില്‍ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

from Oneindia.in - thatsMalayalam News http://bit.ly/2HpkRK7
via IFTTT