Breaking

Friday, May 3, 2019

ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് കസ്റ്റഡിയില്‍

കൊല്ലം:ഭീകര സംഘടനയായ അൽഖൈദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കസ്റ്റഡിയിൽ. കൊല്ലത്ത് വച്ചാണ് കാർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോണ്ട കാറിനു പിന്നിലായാണ് സ്റ്റിക്കർ പതിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ രജിസ്ട്രേഷനുള്ള കാറിന്റെ ഉടമ കൊല്ലം സ്വദേശിയാണ്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലടക്കം കർശനമായ സുരക്ഷാപരിശോധനകളാണ് നടന്നുവരുന്നത്. ഇതിനിടയിലാണ്ബിൻ ലാദന്റെ ചിത്രം പതിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. Content Highlight: car take custody with bin laden sticker in kollam


from mathrubhumi.latestnews.rssfeed http://bit.ly/2DEpdL9
via IFTTT