Breaking

Thursday, May 2, 2019

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും; പുതിയ തലവനെ നിയമിച്ചു

ശക്തി കേന്ദ്രങ്ങളായ ഇറാഖിലും സിറിയയിലും വന്‍ തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ശ്രദ്ധാകേന്ദ്രം തെക്കേ ഏഷ്യയിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചന. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) അനുബന്ധ ഗ്രൂപ്പായ 'അല്‍-മുര്‍സലാത്ത്' ബംഗാളില്‍ തങ്ങളുടെ പുതിയ തലവനെ (എമിര്‍) നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അബു മുഹമ്മദ് അല്‍-ബംഗാളിയെന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുക, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയാണ് ഇയാളുടെ ചുമതലകള്‍.

The post ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും; പുതിയ തലവനെ നിയമിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Y3MI89
via IFTTT