Breaking

Friday, May 17, 2019

ഏറ്റവും പുതിയ പ്രീമിയം ഫ്‌ളാഗ് ഷിപ്പായ വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി

കൊച്ചി: വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി. വണ്‍ പ്ലസ് ഏറ്റവും പുതിയ പ്രീമിയം ഫ്‌ളാഗ് ഷിപ്പാണ് ഈ മോഡല്‍. സ്മാര്‍ട് ഫോണ്‍ അനുഭവത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന വേഗതയുള്ളതും ലളിതവുമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസ് 7 പ്രോ, വണ്‍ പ്ലസ് 7 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്കു പേരിട്ടിരിക്കുന്നത്. 90 ഹെര്‍ട്സ് ഡിസ്പ്ലേയോടു കൂടി വിപണിയില്‍ ഇറങ്ങുന്ന വണ്‍ പ്ലസ് 7 പ്രോയുടെ പ്രധാന സവിശേഷത പോപ് അപ് ക്യാമറയാണ്. താഴെ വീഴുന്ന കാര്യം തിരിച്ചറിഞ്ഞ് സെല്‍ഫി ക്യാമറയെ അകത്തേക്ക് ഒളിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് ഇതിലെ പോപ് അപ് ക്യാമറ. 

നിരവധി സോഫ്റ്റ് വെയര്‍ ഫീച്ചറുകള്‍ക്കൊപ്പം വൈവിധ്യങ്ങളായ ഹാര്‍ഡ് വെയര്‍ ഫീച്ചറുകളും വണ്‍ പ്ലസ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍ പ്ലസ് 7 പ്രോ ഫോണുകളിലെ സെന്‍ മോഡ് സംവിധാനം ആക്ടിവേറ്റ് ചെയ്താല്‍ 20 മിനിറ്റ് നേരത്തേക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. ഫോണ്‍ ഉപയോഗത്തില്‍ ആസക്തിയുള്ളവര്‍ക്ക് ഇത് വളരെ പ്രയോജനപ്രദമാണ്.
 



from Anweshanam | The Latest News From India http://bit.ly/2WV5Tkx
via IFTTT