Breaking

Wednesday, February 27, 2019

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരത്തിനില്ലെന്ന് മോഹന്‍ലാലും മഞ്ജുവും

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെ, മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ലെന്നറിയിച്ചതായി സൂചനകള്‍. മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചിരുന്നത്.

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. അതേ ചിത്രത്തിലെ മികച്ച പ്രകടനത്തിനും ‘ആമി’യിലെ അഭിനയത്തിനുമാണ് മഞ്ജു വാര്യര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പതിവു പോലെ ഇക്കുറിയും അദ്ദേഹം നേരത്തെ വിവരമറിയിച്ചിരിക്കുകയാണെന്നാണ് ജൂറി അംഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍.



from Anweshanam | The Latest News From India https://ift.tt/2EePUWd
via IFTTT