Breaking

Thursday, February 28, 2019

ശ്രീലങ്കൻ പ്രസിഡന്റിനു നേരെ വധഗൂഢാലോചന ആരോപിച്ച് അറസ്റ്റുചെയ്ത മലയാളിയെ കുറ്റവിമുക്തനാക്കി

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്ത ഇന്ത്യക്കാരനെ കൊളംബോ കോടതി കുറ്റവിമുക്തനാക്കി. കേരളത്തിൽനിന്നുള്ള മാർസലി തോമസിനെയാണ് കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച വെറുതെവിട്ടത്. പോലീസിന് രഹസ്യവിവരങ്ങൾ നൽകുന്ന നമൽ കുമാര എന്ന ശ്രീലങ്കൻ പൗരന്റെ പരാതിയെത്തുടർന്നാണ് മാർസലി തോമസിനെ പോലീസ് അറസ്റ്റുചെയ്തത്. പ്രസിഡന്റ് സിരിസേന, മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും പ്രതിരോധവകുപ്പിലെ മുൻ ഉദ്യോഗസ്ഥനുമായ ഗോട്ഭയ രാജപക്സെ എന്നിവരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. തോമസിനെതിരേയുള്ള തെളിവുകൾ രണ്ടാഴ്ചയ്ക്കകം ഹാജരാക്കാൻ കോടതി ഫെബ്രുവരി 13-ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ല. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും തോമസ് കോടതിയിൽ പറഞ്ഞു. തുടർന്നാണ് മജിസ്ട്രേറ്റ് തോമസിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിസയില്ലാതെ ശ്രീലങ്കയിൽ താമസിച്ചതിന് തോമസ് നിയമനടപടി നേരിടണം. content highlights:Indian Held Over Plot To Kill Sri Lanka President


from mathrubhumi.latestnews.rssfeed https://ift.tt/2NydKjZ
via IFTTT