മിഗ് 21 ബൈസൺ റഷ്യൻ നിർമിതം. മിഗ് 21 യു.പി.ജി. എന്നപേരിൽ ഇന്ത്യയിൽ. പിന്നീട് പരിഷ്കരിച്ച് മിഗ് 21 ബൈസൺ എന്ന പേരുനൽകി. ഡൽഹിയുടെ വടക്കുള്ള വ്യോമതാവളം കേന്ദ്രീകരിച്ച് കോബ്രാസിനാണ് പ്രവർത്തന നിയന്ത്രണം. യുദ്ധവിമാനമായും ഇന്റർസെപ്റ്റർ വിമാനമായും ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ നിർമിച്ച സൂപ്പർ സോണിക് ജെറ്റ് വിമാനം. ഹ്രസ്വദൂര പരിധിയിൽ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞ ഇതിന് അതിവേഗം ഉയരത്തിലേക്ക് പറക്കാനാകും. മിഗ് 21 വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1964-ൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. സുരക്ഷയുടെ കാര്യത്തിൽ ഈ വിമാനങ്ങൾ കാര്യക്ഷമമല്ല. 170 പൈലറ്റുമാരും 40 സാധാരണക്കാരും ഇതുവരെ മിഗ് 21 അപകടങ്ങളിൽ കൊല്ലപ്പെട്ടു. നിലവിൽ ഇന്റർസെപ്റ്റർ വിമാനമായി ഉപയോഗിക്കുന്നു. 2019-ൽ ഡീകമ്മിഷൻ ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. 1971 ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ നിർണായക സാന്നിധ്യമായി. 1999 കാർഗിൽ യുദ്ധത്തിലും വ്യോമസേന ഉപയോഗിച്ചു. എഫ് -16 അമേരിക്കയ്ക്കായി 1976 -ൽ ജനറൽ ഡൈനാമിക്സ് കമ്പനി നിർമാണം തുടങ്ങി. ഒറ്റ എൻജിൻ സൂപ്പർ സോണിക് മൾട്ടി റോൾ ഫൈറ്റർ വിമാനം. 1993-ൽ ജനറൽ ഡൈനാമിക്സ്, ലോഹ്ഹീഡ് കോർപ്പറേഷനു നിർമാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാർട്ടിനായി. പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷി. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളുമായി മത്സരിക്കുന്നു. 1986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. 2002-ൽ താലിബാനെതിരേ ഫലപ്രദമായി ഉപയോഗിച്ചു. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നു. പാകിസ്താൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി. Content Highlights:Indias Mig and Pakistans F16
from mathrubhumi.latestnews.rssfeed https://ift.tt/2U97x0g
via
IFTTT