Breaking

Thursday, February 28, 2019

ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യ വേണ്ടെന്ന പാക് ആവശ്യം യു.എ.ഇ. തള്ളി

ദുബായ്: ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കുന്നതിനാൽ ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ അബുദാബിയിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻമന്ത്രി മുഖ്യാതിഥിയായി എത്തുന്നതിനാലാണ് പിന്മാറ്റമെന്ന് പാകിസ്താൻ വ്യക്തമാക്കി. സുഷമയെ ക്ഷണിച്ച നടപടി പിൻവലിക്കണമെന്നറിയിച്ച് യു.എ.ഇ. വിദേശകാര്യമന്ത്രിയെ പാകിസ്താൻ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഇക്കാര്യം വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇസ്ലാമാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്താന്റെ ആവശ്യം യു.എ.ഇ. അംഗീകരിച്ചില്ല. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ നിർത്തി യു.എ.ഇ. യിൽനിന്ന് പാകിസ്താനിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ചു. ഇന്ത്യ-പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ പാകിസ്താനിലെ വിമാനത്താവളങ്ങൾ പലതും അടച്ചതിനാലാണിത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വിമാനസർവീസുകൾ നടത്തില്ലെന്നും യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങൾ അടച്ചത്. ഇതേത്തുടർന്ന് ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളിൽ പാകിസ്താനിലേക്കുള്ള ഒട്ടേറെ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. മറ്റു ഗൾഫ് രാജ്യങ്ങളും പാകിസ്താനിലേക്കുള്ള വിമാനസർവീസുകൾ നിർത്തി വെച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ സർവീസുകൾ ഉണ്ടാവില്ലെന്ന് ഗൾഫ് നാടുകളിലെ പ്രധാന വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. Content Highlights:OIC meet-india-pakistan-uae


from mathrubhumi.latestnews.rssfeed https://ift.tt/2H5W6mr
via IFTTT