Breaking

Thursday, February 28, 2019

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന്റെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ചര്‍ച്ച നടത്തി.

അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവന്‍മാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിന്റെ കൂടിക്കാഴ്ച. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്നാണ് യോഗത്തില്‍ സേനാമേധാവികള്‍ വ്യക്തമാക്കിയതെന്നാണ് വിവരം.

പാക് പ്രകോപനത്തിന് ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി സേനാമേധാവികളുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായെന്നാണ് വിവരം.



from Anweshanam | The Latest News From India https://ift.tt/2SAzInu
via IFTTT