Breaking

Thursday, February 28, 2019

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്പനി രൂപീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല വികസനത്തിന് പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്.അതായത്, ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ തീരുമാനം. ഇക്കാര്യം മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. 

മാത്രമല്ല, ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനിയാണ് രൂപീകരിക്കുന്നത്. കൂടാതെ, ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും പാഴായി പോകാതിരിയ്ക്കാനാണ് സര്‍ക്കാര്‍തലത്തില്‍ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. 

മാത്രമല്ല ഈ ഫണ്ടുകള്‍ ഉപയോഗിച്ച് ശബരിമല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി നിലവില്‍ രൂപീകരിക്കുന്നത്. കൂടാതെ, ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകുന്നതാണ്. അതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറായിരിക്കുന്നതാണ്. കൂടാതെ, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.



from Anweshanam | The Latest News From India https://ift.tt/2NyUBhE
via IFTTT