Breaking

Thursday, February 28, 2019

പൊതുപരിപാടികള്‍ വെട്ടിച്ചുരുക്കി മോദി; പൈലറ്റിനെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍

ദില്ലി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ പൊതുപരിപാടികള്‍ ഒഴിവാക്കി സുരക്ഷാ യോഗങ്ങളുടെ തിരക്കിലമര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് വ്യോമാസേന നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതിന് ശഷം 24 മണിക്കൂറിനിടെ രണ്ടു തവണയാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. പാകിസ്ഥാന്‍റെ കസ്റ്റഡിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങളും പ്രധാനമന്ത്രി നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.

from Oneindia.in - thatsMalayalam News https://ift.tt/2IHY8vl
via IFTTT