Breaking

Thursday, February 28, 2019

ഇന്ത്യയും പാക്കിസ്ഥാനും നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം; മലാല

ലണ്ടന്‍: ഇന്ത്യ- പാക് നേതാക്കന്‍മാര്‍ പരസ്പരം ഇരുന്ന്, കൈ കൊടുത്ത് നിലവിലെ പ്രശ്‌നങ്ങളും ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചര്‍ച്ചയിലൂടെ പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ട്വിറ്ററിലാണ് മലാല ഈകാര്യം ആവശ്യപ്പെട്ടത്.

അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ജനങ്ങളുടെ ജീവിതത്തെകുറിച്ച് ഉത്കണ്ഠപ്പെടുന്നതായും മലാല കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാക്കിസ്താനും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഇത്തരം ദുഷകരമായ സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്നും മലാല ഇന്ത്യ-പാക് പ്രധാനമന്ത്രിമാരോട് ആവശ്യപ്പെട്ടു.

‘യുദ്ധക്കെടുതികളെ കുറിച്ച് അറിയാവുന്ന ആരും യുദ്ധം വേണമെന്നതാണ് ശരിയായ തീരുമാനമെന്ന് പറയില്ല. ഒരിക്കല്‍ ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നീട് അവസാനമില്ലാതെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ലോകത്ത് നിലവിലുള്ള യുദ്ധംകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. നമുക്കിനിയുമൊരു യുദ്ധം വേണ്ട. ഒട്ടേറെപ്പേരുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് തടയാനായി ഇന്ത്യപാക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോടും ആവശ്യപ്പെടുന്നു.’ മലാല ട്വിറ്ററില്‍ കുറിച്ചു.



from Anweshanam | The Latest News From India https://ift.tt/2Xssp4Q
via IFTTT