ഇസ്ലാമാബാദ്: പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുള്ള സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്താൻ താൽക്കാലികമായി നിർത്തിവെച്ചെന്ന് റിപ്പോർട്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ലെന്ന് പാക് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണിത്. ലാഹോറിൽനിന്ന് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംഝോത ട്രെയിൻ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. 16 യാത്രക്കാരുമായി വ്യാഴാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സർവീസ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം ഡൽഹിയിൽനിന്ന് അട്ടാരി വഴി ലാഹോറിലേക്ക് പുറപ്പെടുന്ന സംഝോത ട്രെയിൻ സർവീസ് പതിവുപോലെ നടക്കുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചിട്ടുണ്ട്. സംഝോത ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് മറ്റു നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും ഏർപ്പെട്ട ഷിംല കരാറിന്റെ അടിസ്ഥാനത്തിലാണ് 1976ൽ സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. content highlights:Pakistan suspends Samjhauta Express train service
from mathrubhumi.latestnews.rssfeed https://ift.tt/2XtSNuV
via
IFTTT