Breaking

Wednesday, February 27, 2019

സുരക്ഷ ശക്തമാക്കി കശ്മീര്‍;വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഇതോടെ കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2VmW1hX
via IFTTT