Breaking

Thursday, February 28, 2019

ഒരു കോടിയിലധികം ആളുകളുമായി ഒരേ സമയം വീഡിയോ കോണ്‍ഫറന്‍സിങ് നടത്താനൊരുങ്ങി മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു കോടിയിലധികം ആളുകളുമായി ഒരേ സമയം വീഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളുമായി മോദി സംവദിക്കും.

15000 കേന്ദ്രങ്ങള്‍ വഴി നടക്കുന്ന മെഗസ്സംവാദത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോളന്റിയര്‍മാര്‍ എന്നിവരുമായും മോദി സംവാദം നടത്തുമെന്നാണ് വിവരം. പരിപാടിയുടെ ബാഗമായി കേരളത്തില്‍ 180 കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയ വി.കെ സജിവന്‍ അറിയിച്ചു. അദ്ദേഹത്തിനാണ് മെഗാ സംവാദത്തിന്റെ കേരളത്തിലെ ചുമതല.

നമോ ആപ് വഴി നല്‍കുന്ന ചോദ്യങ്ങള്‍ തിരഞ്ഞെടുത്താകും മോദി മറുപടി പറയുക. നിലവിലെ സ്ഥിതി അടക്കം വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2EkVB4N
via IFTTT