Breaking

Thursday, February 28, 2019

ആകാശാക്രമണങ്ങളെ എങ്ങനെ നേരിടണം

പാകിസ്താൻസേനയും വ്യോമസേനയും ആക്രമണത്തിനൊരുങ്ങിയാൽ എങ്ങനെ നേരിടണം എന്നതിനായിരിക്കും ഇന്ത്യൻ സൈനികതന്ത്രം ഊന്നൽ നൽകുക. നാവികസേന നിശ്ചയമായും അതിന്റെ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടാവണം. അന്താരാഷ്ട്രനിയന്ത്രണങ്ങളെ അവഗണിച്ച് പാകിസ്താൻ ഇന്ത്യയ്ക്കകത്തെ ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളെ സക്രിയമാക്കുകയും ഭീകരരെ അതിർത്തികടത്തി ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് സാധ്യത കൂടുതലാണ്. വ്യവസ്ഥാപിതവും അല്ലാത്തതുമായ മാർഗങ്ങളും തന്ത്രങ്ങളും ഇതിനായി സജ്ജമാക്കേണ്ടതുണ്ട്. കരസേന യുദ്ധസജ്ജമായിക്കഴിഞ്ഞു. ഇനി വേണ്ടത് അതിർത്തിയിലെ നമ്മുടെ പൊതുസംവിധാനങ്ങൾ തയ്യാറെടുപ്പുനടത്തുക എന്നതാണ്. അതിർത്തിപ്രദേശങ്ങളിലെ ജനജീവിതം കൃത്യമായി െകെകാര്യംചെയ്യുക, ജനങ്ങളുമായി സംവദിക്കുക കാര്യങ്ങൾ എങ്ങനെ നേരിടണമെന്ന് ബോധ്യപ്പെടുത്തുക, അടിയന്തര വൈദ്യസംവിധാനങ്ങൾക്കുള്ള പദ്ധതികൾ തീരുമാനിക്കുക എന്നിങ്ങനെ. ക്യാപ്റ്റൻ അമരീന്ദർസിങ് മുഖ്യമന്ത്രിയായിട്ടുള്ള പഞ്ചാബ് ഇതിനാരു മികച്ച മാതൃകയാണ്. റെയിൽവേയും പോസ്റ്റൽ ടെലിഗ്രാഫ് പോലുള്ള സംവിധാനങ്ങളും അടിയന്തരസാഹചര്യങ്ങൾക്കായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ആക്രമണോത്സുകമല്ലാത്ത വ്യോമപ്രതിരോധതന്ത്രങ്ങളും അട്ടിമറികൾ തടയാനുള്ള സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ട്. മിഥ്യാഭിമാനം സംരക്ഷിക്കാൻ പാകിസ്താന് ഒരു യുദ്ധത്തിനൊരുങ്ങാനുള്ള അന്താരാഷ്ട്രപിന്തുണയോ ക്രയശേഷിയോ സാമ്പത്തികശേഷിയോ ഇല്ല എന്ന പലരുടെയും നിരീക്ഷണങ്ങൾ വായിച്ചു. ആ രാജ്യത്ത് നാലുവർഷം ചെലവഴിച്ച് അവരുടെ സൈനികമനോഗതിയെ അടുത്ത് നിരീക്ഷിച്ച ഒരാൾ എന്നനിലയ്ക്ക് ഒരു കാര്യം ഉറപ്പിച്ചുപറയാനാകും: അവർ തിരിച്ചടിക്കാൻ നിർബന്ധിതരാവും. കാരണം, അവരുടെ സൈന്യം ശയിക്കുന്നത് കെട്ടിപ്പൊക്കിയ വലിയ മിഥ്യാഭിമാനത്തിന്റെ ഗോപുരത്തിലാണ്. അയഥാർഥമായ ഒന്നിനെ യാഥാർഥ്യമാണെന്ന് പുറംലോകത്തെ വിശ്വസിപ്പിക്കുകയാണ് അതിന്റെ രീതി. അതിനാൽ അവർ അധികം വൈകാതെത്തന്നെ തിരിച്ചടിക്കുമെന്നാണ് എന്റെ നിരീക്ഷണം. പാക് മിസൈലുകൾ തങ്ങളുടെ ക്രൂസ് മിസൈലുകളും ആണവപോർമുന വഹിക്കാൻ കഴിവുള്ള ഹ്രസ്വദൂര നസർ മിസൈലും തടുക്കാനാവാത്ത ആയുധങ്ങളാണെന്നാണ് പാകിസ്താൻ ധരിച്ചുവെച്ചിരിക്കുന്നത്. ഒരു ആണവാക്രമണം പാകിസ്താനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. കാരണം, ഇന്ത്യയുടെ പ്രഖ്യാപിതനയമായ ഭീമമായ തിരിച്ചടിയെന്നത് അവരുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കും. അതിനാൽ പ്രസ്തുത മിസൈലുകളിൽ ആണവേതരമായ പരമ്പരാഗത വെടിക്കോപ്പുകൾ ഘടിപ്പിച്ച് അവർ ആക്രമണത്തിന് തുനിഞ്ഞേക്കാം(ഗൾഫ് യുദ്ധവേളയിൽ ഇറാഖ് ഉപയോഗിച്ച സ്കഡ് മിസൈൽ പോലെ). അതിനാകട്ടെ പ്രഹരശേഷി അത്രയൊട്ടില്ലതാനും. അവർ രാസായുധ പോർമുനകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും ആലോചിച്ചേക്കാം. വ്യോമസേനയുടെ ആയുധ, ഉപകരണസജ്ജീകരണങ്ങൾ അതിനായി പ്രത്യേകം സജ്ജമായി നിലകൊള്ളേണ്ടതുണ്ട്. കുത്തനെ ചരിഞ്ഞുപതിക്കുന്ന നസർ മിസൈൽ തടുത്തിടാൻ പ്രയാസമുള്ള ആയുധമാണ്. പ്രത്യേകിച്ച്, റഡാറുകളെ കബളിപ്പിക്കാൻ അതിന് സാമർഥ്യമുള്ളതിനാൽ. മറിച്ച് അവരുടെ പക്കലുള്ള ചൈനീസ്നിർമിത മിസൈലുകളൊക്കെ തടുത്തിടാവുന്ന സംവിധാനങ്ങളുമാണ്. വ്യോമപ്രതിരോധം ജാഗ്രതപാലിക്കണം അപ്പോൾ നാം സജ്ജമാവേണ്ടത് വ്യോമപ്രതിരോധത്തിന്റെ കാര്യത്തിലാണ്. ഫാൽക്കൺ/നേത്ര/അവാക്സ ഉൾപ്പെടെയുള്ള വ്യോമസംവിധാനങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ശത്രുവിമാനങ്ങളുടെയും ബോംബറുകളുടെയും കാര്യത്തിൽ മാത്രമാണ്. ഇതിന്റെ ശ്രദ്ധയുടെ പരിധിയിൽ ശത്രുക്കളുടെ ക്രൂസ് മിസൈലുകളും ഹ്രസ്വദൂരമിസൈലുകളും പൈലറ്റില്ലാവിമാനങ്ങളും (യു.എ.വി.) വരേണ്ടതുണ്ട്.. തന്ത്രപ്രധാനങ്ങളായ ഉപരിതല റഡാർ സംവിധാനങ്ങളും ഇതനുസരിച്ച് പുനർവിന്യസിക്കേണ്ടിവരും (ചെയ്തുകഴിഞ്ഞിട്ടുണ്ടാവാം). കാരണം, പഞ്ചാബിലെയും കശ്മീർതാഴ്വവരയിലെയും എയർസ്ട്രിപ്പുകളും കരസേനാകേന്ദ്രങ്ങളും ഈ മിസൈലിന്റെ പരിധികളിൽ വരുന്നവയാണ്. (ഫൈറ്റർ പൈലറ്റായിരുന്ന ലേഖകൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ2000 മുതൽ 2004 വരെ എയർ എഡ്വൈസറായിരുന്നു) Content Highlights:How to Counter and defend Air Strike


from mathrubhumi.latestnews.rssfeed https://ift.tt/2UcYk78
via IFTTT