Breaking

Thursday, February 28, 2019

പൈലറ്റിനെ വിട്ടുകിട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ; ഉപാധികള്‍ വെച്ച് പാകിസ്താന്‍

ന്യൂഡൽഹി: പാകിസ്താന്റെ പിടിയിലായ വ്യോമാസേനാ പൈലറ്റ് അഭിനന്ദൻ വർത്തമാനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. എന്നാൽ സംഘർഷം ഒഴിവാക്കിയാൽ പൈലറ്റിനെ വിട്ട് നൽകുന്ന കാര്യം ആലോചിക്കാമെന്നാണ് പാകിസ്താന്റെ നിലപാട്. പാക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗികമായി പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ ഉപാധികൾ വെച്ചിട്ടില്ല. ഇതിനിടെ അഭിനന്ദന്റെ മോചനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധകളും രംഗത്തെത്തിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരും എംപിമാരും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധകളും അഭിനന്ദന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. പൈലറ്റിനെ പിടികൂടിയതിന് പിന്നാലെ ഇന്ത്യയിലുള്ള പാക് ആക്ടിങ് സ്ഥാനപതി സയ്ദ് ഹൈദർ ഷായെ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയിരുന്നു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.അഭിനന്ദന്റെ മോചനമടക്കമുള്ള കാര്യങ്ങളും അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടികൾ കൈക്കൊള്ളുന്നതിനെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വൈകീട്ട് 6.30 ഓടെയാണ് യോഗം. Content Highlights:Indian High Commission in Pakistan gave a demarche to PakistanForeign Ministrysafe return of Wing Commander Abhinandan


from mathrubhumi.latestnews.rssfeed https://ift.tt/2H7f2RW
via IFTTT