ജയ്പുർ: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പാകിസ്താൻ തടവുകാരൻ ജയിലിനുള്ളിൽവെച്ച് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. ഭജൻ, അജിത്, മനോജ്, കുൽവിന്ദർ എന്നിവരാണ് അറസ്റ്റിലായത്. പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഇരുപതിനാണ് പാകിസ്താനിലെ സിൽകോട്ട് സ്വദേശിയായ ശകർ ഉള്ള രാജസ്ഥാനിലെ ജയ്പുർ സെൻട്രൽ ജയിലിനുള്ളിൽ കൊല്ലപ്പെട്ടത്. ടി വിയുടെ ശബ്ദവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ശകറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ശകർ ഉൾപ്പെടെ നാലോളം തടവുകാർ ടി വി കാണുകയായിരുന്നു. അതിനിടെ ടി വിയുടെ ശബ്ദവുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സംഘത്തിലെ മൂന്നുപേർ ചേർന്ന് ശകറിന്റെ തല കല്ലിൽ ഇടിപ്പിക്കുകയായിരുന്നു. 2011ലാണ് ശകർ അറസ്റ്റിലാകുന്നത്. യു എ പി എ പ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് 2017ൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. ശകറിന്റെ മരണത്തിനു പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. കൂടാതെ, പാകിസ്താൻ സ്വദേശികളായ തടവുകാരുള്ള ജയിലുകളിൽ സുരക്ഷാനടപടികൾ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശവും നൽകിയിരുന്നു. content highlights:four arrested in connection with death of pakistani prisoner in jaipur jail
from mathrubhumi.latestnews.rssfeed https://ift.tt/2tJn7V0
via
IFTTT