ന്യൂഡൽഹി: അതിർത്തിയിൽപാകിസ്താനുമായിസംഘർഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും.അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ളസഹമന്ത്രിജിതേന്ദ്ര സിങും നിർമലാ സീതാരാമനൊപ്പം ഉണ്ടാകും. അതിർത്തി മേഖലകൾ സംഘം സന്ദർശിക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ മൂന്ന് സൈനിക മേധാവികളുമായിപ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി വരികയാണ്. രാവിലെ ആഭ്യരന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച് ചേർത്ത ഉന്നതതല സുരക്ഷാ യോഗത്തിലും അവർ പങ്കെടുത്തിരുന്നു. ഈ യോഗങ്ങൾക്ക് ശേഷമാണ് നിർമലാ സീതാരാമൻ കശ്മീരിലേക്ക് പോകാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. പാകിസ്താന്റെ പിടിയിലുള്ള വ്യോമസേന പൈലറ്റ് അഭിനന്ദന്റെ മോചനവും സുരക്ഷ ഒരുക്കങ്ങളുംചർച്ച ചെയ്യാനാണ് അടിയന്തര മന്ത്രിസഭാ യോഗം. Content Highlights:Defence Minister Nirmala Sitharaman will visit kashmir friday
from mathrubhumi.latestnews.rssfeed https://ift.tt/2SwWMDx
via
IFTTT