Breaking

Thursday, February 28, 2019

നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ; പാകിസ്താന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങില്ല

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. അന്താരാഷ്ട ചട്ടങ്ങളും മര്യാദകളും അനുസരിച്ചാണെങ്കില്‍ വൈമാനികനെ ഉടന്‍ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല വൈമാനികനെ വിട്ട് നല്‍കണമെന്ന ഇന്ത്യന്‍ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിനും പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം വിങ് കമാന്ററെ വിട്ട് നല്‍കാതെ പാകിസ്ഥാന്‍ വിലപേശല്‍ സാധ്യത മുന്നോട്ട് വക്കുമോ എന്ന് ആശങ്കയും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നുണ്ട്. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും പാക് പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

വൈകീട്ട് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയോഗവും അതിന് ശേഷം കേന്ദ്ര മന്ത്രിസഭായോഗവും ചേരുന്നുണ്ട്. നിലവിലെ അവസ്ഥയും സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും വിശദമായി യോഗം വിലയിരുത്തും. അതിന് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണവും പ്രതീക്ഷിക്കുന്നുണ്ട്



from Anweshanam | The Latest News From India https://ift.tt/2T4T5db
via IFTTT