Breaking

Thursday, February 28, 2019

വ്യോമാക്രമണം ബിജെപിയെ തിരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് യദ്യൂരപ്പ

ബെംഗളൂരു: പാകിസ്താനിലെ ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കർണാടകത്തിൽ ബിജെപിക്ക് കൂടുതൽ സീറ്റ് നേടാനും സഹായിക്കുമെന്ന് ബി.എസ്.യദ്യൂരപ്പ. ഓരോ ദിനം കഴിയുംന്തോറും അന്തരീക്ഷം ബിജെപിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനകത്ത് കയറി ഭീകര ക്യാമ്പുകൾ തകർത്തതോടെ രാജ്യത്ത് മോദിക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. കർണാടകത്തിൽ ആകെയുള്ള 28 സീറ്റിൽ 22 ലധികം സീറ്റുകൾ ബിജെപിക്ക് നേടാൻ ഇത് സഹായിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു. ബുധനാഴ്ച കർണാടകത്തിലെ ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് യദ്യൂരപ്പയുടെ പ്രസ്താവന. യദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സൈനികരുടെ ജീവത്യാഗത്തെ ഭരണകകക്ഷിയായ ബിജെപി ലജ്ജാകരമായി രാഷ്ട്രീയ വത്കരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ആരോപിച്ചിരുന്നു. Content Highlights:Air Strikes Will Help Us Win More Than 22 Lok Sabha Seats: BS Yeddyurappa


from mathrubhumi.latestnews.rssfeed https://ift.tt/2BYTELg
via IFTTT