Breaking

Thursday, February 28, 2019

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിനെ പാക്കിസ്ഥാന്‍ വിട്ടയക്കണമെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകള്‍ ഫാത്തിമ ഭൂട്ടോ

വാഷിങ്ടണ്‍: പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കണമെന്ന് എഴുത്തുകാരിയും പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടിയുമായ ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു. താനും തന്നെ പോലെയുള്ള പാകിസ്ഥാനിലെ അനവധി യുവതീ യുവാക്കളും അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതു വഴി സമാധാനത്തിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കാന്‍ സാധിക്കുമെന്നും ഫാത്തിമ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഫാത്തിമ ഇതു പറഞ്ഞത്.

യുദ്ധത്തിനായി നമ്മള്‍ ആയുഷ്‌കാലം ചെലവഴിച്ചു. തനിക്ക് ഒരു പാക് പട്ടാളക്കാരനും മരിക്കുന്നത് കാണുന്നതിന് ആഗ്രഹമില്ല. ഇന്ത്യന്‍ സൈനികര്‍ മരിക്കുന്നത് കാണാനും താന്‍ ആഗ്രഹിക്കുന്നില്ല. ഇതിനെ അനാഥരുടെ ഉപഭൂഖണ്ഡമാക്കി മാറ്റരുതെന്നും ഫാത്തിമ പറഞ്ഞു.

തന്റെ തലമുറയിലെ പാകിസ്ഥാന്‍ ജനത സമാധാനത്തിനായി വേണ്ടി ശബ്ദമുയര്‍ത്തും. അതിന് അവര്‍ക്ക് ആരെയും പേടിയില്ല. അയല്‍രാജ്യങ്ങളോട് സമാധാനത്തോടെ തന്റെ രാജ്യം പെരുമാറുന്നത് താന്‍ കണ്ടിട്ടില്ല. തീവ്രവാദത്തിന്റെയും സൈനിക സേച്ഛാധിപത്യത്തിന്റെയും വലിയ ചരിത്രമാണ് പാകിസ്ഥാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു



from Anweshanam | The Latest News From India https://ift.tt/2IQkjjk
via IFTTT