Breaking

Thursday, February 28, 2019

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കണമെന്ന് ഫാത്തിമ ഭൂട്ടോ

വാഷിങ്ടൺ: പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളഇന്ത്യൻ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെവിട്ടയക്കണമെന്ന്എഴുത്തുകാരിയുംപാക്മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ പേരക്കുട്ടിയുമായ ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കണമെന്നതാണ് താനടക്കമുള്ള പാകിസ്താൻ യുവതയുടെ ആവശ്യമെന്നും ഇത് സമാധാനത്തോടും മനുഷ്യത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. ന്യൂയോർക്ക് ടൈംസിലെ കോളത്തിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഒരു ജീവതകാലം മുഴുവനും യുദ്ധത്തിന് വേണ്ടി ചെലവഴിച്ചവരാണ് ഞങ്ങൾ. ഇനിയും പാകിസ്താൻ പട്ടാളക്കാർ മരിച്ചുവീഴുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ പട്ടാളക്കാരും മരിക്കരുത്. ഞങ്ങൾക്ക് അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകാൻ കഴിയില്ല- ഫാത്തിമ ഭൂട്ടോ പറഞ്ഞു. പട്ടാള ഏകാധിപധ്യത്തിന്റെയും തീവ്രവാദത്തിന്റെയും നീണ്ട ചരിത്രമാണ് പാകിസ്താനുള്ളത്. എന്നാൽ ഞങ്ങളുടെ തലമുറയിൽപ്പെട്ട പാകിസ്താനികൾ ഒരിക്കലും ഒരു യുദ്ധത്തിന് വേണ്ടി ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ ഭൂട്ടോ വിശദമാക്കി. ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർത്തമനെ പാക് സൈന്യം പിടികൂടിയതിന് പിന്നാലെയായിരുന്നു സംഭവത്തിൽ പ്രതികരിച്ച് ഫാത്തിമ ഭൂട്ടോ രംഗത്തെത്തിയത്. അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകർന്ന് പൈലറ്റ് അഭിനന്ദൻ വർത്തമൻ പാക് സൈന്യത്തിന്റെ പിടിയിലായത്. അതേസമയം, ഇന്ത്യൻ പൈലറ്റിനെ എത്രയുംപെട്ടെന്ന് വിട്ടുകിട്ടണമെന്നും സുരക്ഷിതമായി അദ്ദേഹത്തെ തിരിച്ചെത്തിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:writer fathima bhutto seeks release of indian pilot from pakistan army custody


from mathrubhumi.latestnews.rssfeed https://ift.tt/2BWaJ8p
via IFTTT