Breaking

Thursday, February 28, 2019

വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിച്ചാല്‍

കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്.കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതൊരു ശീലമാക്കുന്നത്നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. തേന്‍ വയറ്റിലെ അസിഡിറ്റി കുറയ്ക്കും.

ഇതില്‍ വൈറ്റമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ ഗുണകരം.കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറുവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.കറിവേപ്പിലയില്‍ ഫിനോളുകളുണ്ട്. ഇത് ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണ്. തേനും നല്ലൊരു ആന്റിഓക്സിഡന്റാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു കളയുന്ന വഴി. ഇവ രണ്ടും കൂടുമ്‌ബോള്‍ ഇതുകൊണ്ടുതന്നെ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. പ്രോസ്റ്റേറ്റ്, ബ്ലഡ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കുന്നതിന് സഹായിക്കും.

ശരീരത്തിന്റെ തടി കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ് കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം. ഇതില്‍ തേന്‍ ചേര്‍ക്കുമ്‌ബോള്‍ പ്രയോജനം ഇരട്ടിയ്ക്കും. കാരണം തേനും കൊഴുപ്പകറ്റും. കറിവേപ്പിലയും നല്ലതാണ്. ഇതില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിയ്ക്കാന്‍ ഉത്തമം.



from Anweshanam | The Latest News From Health https://ift.tt/2Vmu6yT
via IFTTT