Breaking

Thursday, February 28, 2019

പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറി

ന്യൂഡല്‍ഹി: പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറി. അതായത്, ഇന്ത്യയിലെ പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയിരിക്കുന്നത്. മാത്രമല്ല, പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് ഉറപ്പിക്കുന്ന തെളിവുകളും പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇന്ത്യ പാകിസ്താന് കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് നിലവിലെ വിവരം. 

കൂടാതെ, ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവും ഇന്ത്യ പാകിസ്താന്‍ പ്രതിനിധിയെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു 44 ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ചാവേര്‍ ആക്രമണം നടന്നിരിക്കുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2ThOCU2
via IFTTT