Breaking

Thursday, February 28, 2019

വയനാട് മാനന്തവാടിയില്‍ വീണ്ടും കുരങ്ങുപനി തുടരുന്നു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിതീകരിച്ചു. വയനാട് മാനന്തവാടിയിലാണ് നിലവില്‍ കുരങ്ങുപനിതുടരുന്നത്. അതായത്, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. 

മാത്രമല്ല, ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും അധികൃതര്‍ അറിയിച്ചിരിക്കുന്നു. കൂടാതെ, ഇതോടെ വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി മാറിയിരിക്കുന്നു.മാത്രമല്ല,വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ബൈരക്കുപ്പയില്‍നിന്നും കഴിഞ്ഞ ദിവസമാണ് യുവാവ് ചികിത്സ തേടി വയനാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
 



from Anweshanam | The Latest News From India https://ift.tt/2XsZAoQ
via IFTTT