ന്യൂഡൽഹി: ഇന്ത്യൻ സൈന്യം വെടിവെച്ചിട്ട പാകിസ്താന്റെ എഫ്. 16 വിമാനത്തിന്റെ ചിത്രങ്ങൾ പുറത്ത്. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വ്യോമസേന തുരത്തിയ പാകിസ്താന്റെ പോർവിമാനമാണ് പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടത്. തകർന്നുവീണ വിമാനത്തിന്റെ ദൃശ്യങ്ങളും വിമാനാവശിഷ്ടങ്ങൾ പരിശോധിക്കാനെത്തിയ പാക് സൈനിക ഉദ്യോഗസ്ഥന്റെ ചിത്രങ്ങളും വാർത്താ ഏജൻസിയായ എ.എൻ.ഐ.യാണ് പുറത്തുവിട്ടത്. പാക് ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെ പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പാക് വിമാനങ്ങളെ വ്യോമസേന തുരത്തിയെന്നും ഒരു എഫ്.16 വിമാനം സൈന്യം വെടിവെച്ചിട്ടെന്നും ഇന്ത്യൻ വിദേശകാര്യം മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യൻ സൈന്യം വെടിവെച്ചിട്ട പാക് വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. പാക് വിമാനങ്ങളെ അതിർത്തിയിൽനിന്ന് തുരത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്ന് പൈലറ്റ് അഭിനന്ദൻ വർത്തമൻ പാകിസ്താന്റെ പിടിയിലായത്. നിലവിൽ പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദൻ വർത്തമനെ മോചിപ്പിക്കണമെന്നും സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമീഷണർ മുഖേനെയാണ് ഇക്കാര്യം പാകിസ്തനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. Content Highlights:indian army shot down pakistans f16 jet in pak occupied kashmir, pictures published by ani
from mathrubhumi.latestnews.rssfeed https://ift.tt/2Tm6tZM
via
IFTTT