Breaking

Thursday, February 28, 2019

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സര്‍ക്കാര്‍. അതായത്, എംപാനല്‍ ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യം വ്യകതമാക്കിയതോടെ പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
ഇവരെ പിന്നീട് പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് അനുനയിപ്പിച്ചു താഴെയിറക്കിയത്. അതായത്, സര്‍ക്കാരിന്റെ 1000 ദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ സമീപത്തെ മരത്തിലാണ് നാല് പേര്‍ ആത്മഹത്യാ ഭീഷണി മുഴക്കി കയറിയത്. നിലവില്‍ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്നാണ് താത്കാലിക കണ്ടക്ടരമാരുടെ നിലപാട് അറിയിച്ചത്.

മാത്രമല്ല, ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. അതിനാല്‍മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചെങ്കിലും ഇടത് മുന്നണി കണ്‍വീനറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അത് നേരത്തെ പിന്‍വലിച്ചിരുന്നു. മാത്രമല്ല, ഇന്നത്തെ മന്ത്രിസഭായോഗത്തിലെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്നായിരുന്നു സമരസമിതിയുടെ പ്രതീക്ഷ.



from Anweshanam | The Latest News From India https://ift.tt/2XtjAI3
via IFTTT