Breaking

Wednesday, February 27, 2019

തിരിച്ചടിക്കാൻ പാകിസ്താൻ, സൈന്യത്തിന് അനുമതി! പാക് സൈന്യം ഇറങ്ങി.. മിറാഷ് ഭയന്നോടിയെന്ന് വാദം

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ഞെട്ടിക്കുന്ന ആക്രമണത്തിന് പകരം ചോദിക്കാനുളള നീക്കവുമായി പാകിസ്താന്‍. ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് തിരിച്ചടിക്കാനുളള തീരുമാനം. തിരിച്ചടിക്കാനുളള സമ്പൂര്‍ണ അനുമതിയാണ് പാക് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചു എന്ന അവകാശവാദത്തെ പാകിസ്താന്‍ തള്ളിക്കളഞ്ഞു. പാക് സൈന്യം തിരിച്ചടിച്ചെന്നും ഇന്ത്യൻ സേന ഭയന്നോടിയെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2VqNxXn
via IFTTT