Breaking

Thursday, February 28, 2019

വിങ് കമാൻഡർ അഭിനന്ദൻ യുദ്ധത്തടവുകാരൻ

ന്യൂഡൽഹി: പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേനയിലെ വിങ്കമാൻഡർ അഭിനന്ദന് ലഭിക്കേണ്ടത് യുദ്ധത്തടവുകാരൻ എന്ന നിലയിലുള്ള സുരക്ഷയും പരിഗണനയും. പൂർണ സൈനിക യൂണിഫോമിലുള്ള അഭിനന്ദനെ യുദ്ധത്തടവുകാരനായി മാത്രമേ പരിഗണിക്കാനാവൂവെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ (റിട്ട) പി.പി. നായിക് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന സൈനികരുടെ സുരക്ഷയ്ക്കായി വിപുലമായ നിയമങ്ങളാണ് അന്താരാഷ്ട്രതലത്തിലുള്ളത്. 1929-ലെ മൂന്നാം ജനീവ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച വിപുലമായ നിയമങ്ങൾ തയ്യാറാക്കപ്പെട്ടത്. യുദ്ധത്തടവുകാരുടെ അവകാശങ്ങൾ, ചികിത്സ, വിട്ടയയ്ക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് പരിരക്ഷയുള്ളത്. 1949-ൽ നടന്ന മൂന്നാം ജനീവ കൺവെൻഷനിലും രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നും ഇത് കൂടുതൽ വിപുലീകരിച്ചു. 1977-ലെ അഡീഷണൽ പ്രോട്ടോകോൾ-ഒന്ന് പ്രകാരവും യുദ്ധത്തടവുകാർക്ക് കൂടുതൽ അവകാശങ്ങളും സുരക്ഷയും ഒരുക്കി. അഭിനന്ദനെ അറസ്റ്റുചെയ്ത പാകിസ്താന്റെ നടപടി യുദ്ധത്തടവുകാരൻ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് എയർ ചീഫ് മാർഷൽ പി.വി. നായിക് പറഞ്ഞു. യുദ്ധത്തടവുകാരുടെ അവകാശങ്ങൾ * നേരിട്ടുള്ള നിയമനടപടികൾ പാടില്ല * കുറ്റവാളികളെപ്പോലെ പാർപ്പിക്കരുത് * സ്വന്തം രാജ്യത്തേക്ക് എത്രയും വേഗം മടക്കി അയയ്ക്കണം * നിയമനടപടികൾ യുദ്ധക്കുറ്റവാളി എന്നനിലയിൽ മാത്രം * മാനുഷിക പരിഗണന ഉറപ്പാക്കുക * അക്രമം, പീഡനം, ഭീഷണി, അപമാനിക്കൽ എന്നിവയിൽനിന്നുള്ള സുരക്ഷ * സുരക്ഷിതമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം. Content Highlights:Indian IAF Officer Abhinandan is war Prisoner as per Geneva Convention


from mathrubhumi.latestnews.rssfeed https://ift.tt/2BWPLX7
via IFTTT