Breaking

Thursday, February 28, 2019

കോടികള്‍ പിഴ കിട്ടി; കുട്ടികള്‍ക്ക് ഇനി ടിക് ടോക്ക് ഉപയോഗിക്കാനാവില്ല

ഉപയോക്താക്കളുടെ പ്രായപരിധിയിൽ കർശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്. 13 വയസിൽ താഴെയുള്ള കുട്ടികളെ വീഡിയോ അപ്്ലോഡ് ചെയ്യുന്നതിനും, അഭിപ്രായം പറയുന്നതിനും, പ്രൊഫൈൽ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങൾ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല. ഫെഡറൽ ട്രേഡ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്റ്റ് (COPPA) നിയമം ലംഘിച്ചതിന്റെ പേരിൽ കുട്ടികളുടെ വീഡിയോകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ കമ്മീഷൻ ടിക് ടോക്കിന് 55 ലക്ഷം ഡോളർ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്.13 വയസിന് താഴെയുള്ള കുട്ടികൾക്ക് ആപ്ലിക്കേഷനോ വെബ്സൈറ്റുകളോ ഉപയോഗിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്. ബുധനാഴ്ചമുതൽ കുട്ടികൾക്കുള്ള നിയന്ത്രണം പ്രാബല്യത്തിൽ വരും. ഇതോടെ ഇതുവരെ ടിക്ക് ടോക്കിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസിൽ താഴെയുള്ള കുട്ടികളുടെ വീഡിയോകൾ നീക്കം ചെയ്യപ്പെടും. 13 വയസിന് മുകളിൽ പ്രായമുള്ളവരുടെ വീഡിയോകൾ നീക്കം ചെയ്യപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ വയസ് തെളിയിക്കുന്ന അംഗീകൃത രേഖകൾ ടിക് ടോക്ക് ആവശ്യപ്പെട്ടേക്കാം. അതേസമയം ഈ നിയന്ത്രണം ആഗോളതലത്തിൽ കൊണ്ടുവരുമെ എന്ന് വ്യക്തമല്ല. Content Highlights:TikTok stops young users from uploading videos


from mathrubhumi.latestnews.rssfeed https://ift.tt/2SwFuX5
via IFTTT