ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ നടപടിയിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക. പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിയെ പിന്തുണയ്ക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യ-പാക് അതിർത്തിയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മൈക്ക് പോംപിയോ കഴിഞ്ഞദിവസം രാത്രിയിലാണ് അജിത് ഡോവലുമായി ഫോണിൽ ബന്ധപ്പെട്ടത്. ഫെബ്രുവരി 26-ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച മൈക്ക് പോംപിയോ ഭീകരവാദത്തിനെതിരായ എല്ലാനടപടികൾക്കും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തത്. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പുകളടക്കം തകർത്ത വ്യോമാക്രമണത്തിൽ മുന്നൂറിലേറെ ഭീകരരെ വധിച്ചിരുന്നു. 12 മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം. Content Highlights:us state secretary supports indias action against pak terror camps
from mathrubhumi.latestnews.rssfeed https://ift.tt/2VoegDV
via
IFTTT