Breaking

Thursday, February 28, 2019

പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയും

ദില്ലി/ഇസ്ലാമാബാദ്: അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നു. ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കത്തിന്റെ വിജയം കൂടിയാണിത്. പാകിസ്താനെതിരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഐക്യരാഷ്ട്രസഭയില്‍ രംഗത്തുവന്നതിന് പിന്നാലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയിലേക്ക് പുറപ്പെടും. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് സുഷമ വ്യാഴാഴ്ച പുറപ്പെടുന്നത്. സുഷമയെ ഒഐസി സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎഇ അംഗീകരിച്ചില്ല. ഒഐസി

from Oneindia.in - thatsMalayalam News https://ift.tt/2IJxulR
via IFTTT