Breaking

Thursday, February 28, 2019

സുഷമ സ്വരാജ് ഇന്ന് യുഎഇലേക്ക്;പാകിസ്താന്‍ സമ്മേളനം ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ന് പുറപ്പെടും. ഒഐസി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമായിരിക്കും. സുഷമയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

അബുദാബിയില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് യോഗം. മുസ്‌ലിം ഭൂരിപക്ഷമുള്ള 57 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടനയുടെ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായാണ് സുഷമയെ ക്ഷണിച്ചിരിക്കുന്നത്.

സുഷമ പങ്കെടുക്കുന്നതില്‍ തുര്‍ക്കിക്കും എതിര്‍പ്പുണ്ടെന്നും യുഎഇ വിദേശകാര്യ മന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയീദ് അല്‍ നഹ്യാനെ അതൃപ്തി അറിയിച്ചതായും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്റെ ആവശ്യം യുഎഇ അംഗീകരിച്ചിരുന്നില്ല.



from Anweshanam | The Latest News From India https://ift.tt/2GQ3PWv
via IFTTT