Breaking

Thursday, February 28, 2019

ദേശീയ ശാസ്ത്ര ദിനം ക്രിയാത്മകമായി ആഘോഷിച്ച് ഫെയ്‌സ്ബുക്ക് മലയാളി കൂട്ടായ്മ

ഫെബ്രുവരി 28, ഇന്ന് ദേശീയ ശാസ്ത്ര ദിനമാണ്. രാമൻ പ്രഭാവം കണ്ടെത്തിയ ദിനം. ഇത്തവണ വ്യത്യസ്തമായൊരു രീതിയിൽ ശാസ്ത്രദിനം ആഘോഷിക്കുകയാണ് ഫെയ്സ്ബുക്കിലെ മലയാളി കൂട്ടായ്മ. കേരളം ശാസ്ത്രം ആഘോഷിക്കുന്നു എന്ന ഹാഷ് ടാഗിൽ മലയാളികൾ അവർക്കറിവുള്ള ശാസ്ത്രവിഷയങ്ങളെ കുറിച്ചുള്ള ലഘു ലേഖനങ്ങൾ ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിക്കുകയാണ്. ഇതിനോടകം നാൽപതോളം ശാസ്ത്ര ലേഖനങ്ങൾ #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന ഹാഷ്ടാഗിൽ ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശ്വപ്രഭ, വൈശാഖൻ തമ്പി ഉൾപ്പടെ നിരവധിയാളുകളുടെ ലേഖനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വിശ്വ പ്രഭ എഴുതിയ മഴപെയ്യുന്നതെങ്ങനെ?, ഹാരിസ് പയാളം എഴുതിയ-ചിതൽപുറ്റുകൾ, നവനീത് കൃഷ്ണൻ എസ്. എഴുതിയ ചന്ദ്രനിൽ പോകുമ്പോൾ കാന്തം കൂടെക്കൊണ്ടുപോകണം എന്നു പറയുന്നത് എന്തുകൊണ്ട്?, ശരീരം പത്തിരട്ടി വലിപ്പം നേടിയാൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് വൈശാഖൻ തമ്പി എഴുതിയ ലേഖനം തുടങ്ങി രസകരവും, വിജ്ഞാനദായകവുമായ നിരവധി ലേഖനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് പേജും നിലവിലുണ്ട്. ഹാഷ്ടാഗുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ശാസ്ത്രലേഖനങ്ങളെല്ലാം ഈ പേജിൽ വായിക്കാം. ലേഖനങ്ങൾ എഴുതാൻ താൽപര്യമുള്ള വർക്ക് #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന ഹാഷ്ടാഗ് ചേർത്ത് ലേഖനങ്ങൾ എഴുതാം. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം അഥവാ രാമൻ ഇഫക്ട്. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്നതിനെ കുറിച്ചുള്ള ഭാരതീയ ശാസ്ത്രജ്ഞനായ സിവി രാമന്റെ അന്വേഷണങ്ങളാണ് ഈ പ്രതിഭാസത്തെ കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് നയിച്ചത്. പ്രതിഭാസത്തിന് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേര് നൽകുകയും ചെയ്തു. ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ പ്രകീർണ്ണനം (dispersion) സംഭവിക്കുന്ന ഏകവർണ്ണപ്രകാശത്തിൽ (monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം ആണ് രാമൻ പ്രഭാവം. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. Content Highlights:national science day malayali facebook page celebrate


from mathrubhumi.latestnews.rssfeed https://ift.tt/2BV4mm2
via IFTTT