Breaking

Thursday, February 28, 2019

പാക് കസ്റ്റഡിയിലും പതറാതെ, ഉശിരോടെ അഭിനന്ദൻ; പ്രാർഥനയോടെ ഇന്ത്യ

പാകിസ്താൻ സൈന്യത്തിന്റെ ചോദ്യങ്ങളോരോന്നിനോടും പതറാതെ, സ്വസ്ഥമായുംശാന്തമായുമാണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ മറുപടി നൽകിയത്. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പാകിസ്താൻ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താനാവില്ല എന്ന് പാകിസ്താൻ കസ്റ്റഡിയിലിരുന്ന് കൊണ്ട് സധൈര്യം പറഞ്ഞ അഭിനന്ദിന്റെമടങ്ങിവരവിനായുള്ള പ്രാർഥനയിലാണ് രാജ്യമൊന്നാകെ. മിഗ് 21 വിമാനം തകർന്ന് പാകിസ്താൻ പിടിയിലായ ഇന്ത്യൻ വ്യോമസേന പൈലറ്റും തമിഴ്നാട് സ്വദേശിയുമായ അഭിനന്ദൻ വർത്തമന്റെനിരവധി വീഡിയോകളാണ് ഇതിനോടകം പാകിസ്താനിലെ വിവിധ മാധ്യമങ്ങൾ പുറത്ത്വിട്ടത്. ഇത് അഭിനന്ദിന്റേത് തന്നെയാണോ എന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിർത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ് മിഗ് 21 വിമാനം തകർന്ന്വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ കാണാതാവുന്നത്. പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങൾ പൈലറ്റിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. മുഖത്ത് നിന്ന് ചോരവാർന്നൊലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ആദ്യം പുറത്ത് വിട്ടിരുന്നത്. ആൾക്കൂട്ടം പൈലറ്റിനെ അക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ഈ വീഡിയോ പുറത്ത് വരുമ്പോൾ ഇന്ത്യൻ വ്യോമസേന പൈലറ്റിനെ കാണാതായ വിവരം സ്ഥിരീകരിച്ചിരുന്നില്ല. കൈകാലുകൾ കെട്ടിയിട്ട് കണ്ണുകെട്ടിയ അവസ്ഥയിൽ അഭിനന്ദൻ സംസാരിക്കുന്ന വീഡിയോയാണ് പാകിസ്താൻ രണ്ടാമതായി പുറത്ത് വിട്ടത്.ഈ വീഡിയോ പുറത്തുവന്നതോടെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ജനീവ കരാറിന്റെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്നും വ്യക്തമാക്കി. എന്നാൽ കൈകാൽ കെട്ടി, കണ്ണുകെട്ടിയ അവസ്ഥയിലും പതറാതെ പാകിസ്താൻ മേജറിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന അഭിനന്ദിനെയാണ് കണ്ടത്. അഭിനന്ദന്റെകണ്ണുകെട്ടിയ വീഡിയോയിലെ സംഭാഷണം ഇങ്ങനെ പാകിസ്താൻ സൈന്യംകാമറക്കു പിറകിൽ നിന്ന്: ഒന്നു കൂടി പറയൂ വിങ് കമാൻഡർ അഭിനന്ദൻ:ഞാൻ വിങ് കമാൻഡർ അഭിനന്ദൻ, എന്റെ സർവ്വീസ് നമ്പർ 27981. ഞാൻ പൈലറ്റാണ്. ഞാൻ ഹിന്ദു മത വിശ്വാസിയാണ് . പാകിസ്താൻ പട്ടാള ഉദ്യോഗസ്ഥർ: ഒകെ അഭിനന്ദൻ: വേറെ എന്താണ് അറിയേണ്ടത്. എനിക്ക് ഒരു വിവരം അറിയാൻ കഴിയുമോ. നിലവിൽ ഞാൻ പാക് ആർമിയുടെ കൈവശമാണോ മറുപടി നൽകും മുമ്പെ വീഡിയോ കട്ടായി. വേറെ എന്താണ് അറിയേണ്ടതെന്നുംനിലവിൽ താൻ പാക് ആർമിയുടെ കൈവശമാണോ എന്നുമെല്ലാം പതർച്ചയേതുമില്ലാതെയാണ്അഭിനന്ദൻ ചോദിക്കുന്നത്. 1949ലെ ജനീവ ധാരണയനുസരിച്ച്അഭിനന്ദന് യുദ്ധത്തടവുകാരനെന്ന പരിഗണനയാണ് പാകിസ്താൻ നൽകേണ്ടത്. കുറ്റവാളികളെ പ്പോലെ പാർപ്പിക്കരുത്, സ്വന്തം രാജ്യത്തേക്ക് എത്രയും വേഗം മടക്കി അയക്കണം, നിയമനടപടികൾ യുദ്ധക്കുറ്റവാളി എന്ന നിലയിൽ മാത്രം, മാനുഷിക പരിഗണന ഉറപ്പാക്കുക, അക്രമം പീഡനം ഭീഷണി അപമാനിക്കൽ എന്നിവയിൽ നിന്ന് സുരക്ഷ, സുരക്ഷിതമായ താമസൗകര്യം, ഭക്ഷണം, വസ്ത്രം, ശുചിത്വം , വൈദ്യസഹായം എന്നിവയാണ് ജനീവ ധാരണയനുസരിച്ച് യുദ്ധതടവുകാരുടെ അവകാശങ്ങൾ. ചോരയൊലിക്കുന്ന വീഡിയോ പുറത്തുവിട്ട പാകിസ്താൻ നടപടി ജനീവ കരാർ ലംഘനമാണെന്ന ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെ വിങ് കമാൻഡർ അഭിനന്ദിന്ചായകൊടുത്ത് അദ്ദേഹത്തെ സ്വസ്ഥനാക്കി ചോദ്യം ചെയ്യുന്ന വീഡിയോയാണ് പിന്നീട് പാകിസ്താൻ പുറത്തു വിട്ടത്.സംഭാഷണത്തിലെചില ഭാഗങ്ങൾ പാകിസ്താൻ മേജർ:ഇന്ത്യയിൽ എവിടെയാണ്. അഭിനന്ദൻ:മേജർ ഇത് ഞാൻ പറയാൻ പാടുള്ളതാണോ. ഇത്രയേ പറയാനാവൂ. ഞാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ളയാളാണ്. മേജർ: താങ്കൾ വിവാഹിതനാണോ. അഭിനന്ദൻ: അതെ മേജർ: ചായ ഇഷ്ടപ്പെട്ടെന്ന് കരുതുന്നു അഭിനന്ദൻ:ചായ ഗംഭീരമായിരിക്കുന്നു. മേജർ: ഏത് എയർക്രാഫ്റ്റഫാണ് താങ്കൾ പറപ്പിക്കുന്നത്. അഭിനന്ദൻ: മേജർ എന്നോട് ക്ഷമിക്കൂ. ഇത് ഞാൻ വെളിപ്പെടുത്താൻ പാടുള്ളതല്ല. പക്ഷെ തകർന്ന ഭാഗങ്ങൾ നിങ്ങൾ ഇതിനോടകം പരിശോധിച്ചല്ലോ. അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മേജർ: എന്താണ് താങ്കളുടെ ദൗത്യം അഭിനന്ദൻ:എന്നോട് ക്ഷമിക്കൂ. അത് വെളിപ്പെടുത്താനുള്ള ബാധ്യത എനിക്കില്ല. (വീഡിയോയുടെ ആധികാരികത ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല) ചെന്നൈയ്ക്കടുത്ത് സേലയൂരിലെ ഡിഫൻസ് കോളനിയിൽ താമസിക്കുന്ന റിട്ട. എയർ മാർഷൽ സിങ്കക്കുട്ടി വർത്തമന്റെ മകനാണ് വിങ് കമാൻഡർ അഭിനന്ദൻ. തിരുവണ്ണാമല സ്വദേശിയായ സിങ്കക്കുട്ടി വർത്തമൻ വ്യോമസേനയിൽനിന്ന് വിരമിച്ചതിനുശേഷം സേലയൂരിലെ കോളനിയിലാണ് താമസിക്കുന്നത്. 2004-ലാണ് അഭിനന്ദൻ വ്യോമസേനയിൽ ചേർന്നത്. content highlights:Abhinandan videos in custody of Pakistan, brave pilot wing commander


from mathrubhumi.latestnews.rssfeed https://ift.tt/2NzPZrU
via IFTTT