Breaking

Thursday, February 28, 2019

ദുര്‍ബലരായതു കൊണ്ടാണ് ഞങ്ങള്‍ യുദ്ധം വേണ്ടെന്നുവെക്കുന്നതെന്ന് കരുതരുത്; പാകിസ്താന്  ശക്തമായ മുന്നറിയിപ്പ് നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പാക്കിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നത് ദുര്‍ബലരായതുകൊണ്ടാണെന്ന് കരുതരുതെന്നും എല്ലായിടത്തും സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന യുദ്ധവിരോധികളായ രാജ്യമാണ് ഞങ്ങളുടേതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സമാധാന പ്രിയരായി ഇരിക്കുന്നത് കൊണ്ട് ഞങ്ങള്‍ ദുര്‍ബലരാണെന്നോ, രാജ്യ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും എതിരായ ബാഹ്യഭീഷണികളെ കണക്കിലെടുക്കാത്തവരാണെന്നോ കരുതരുത്. ഞങ്ങളുടെ പുരോഗതി തകരാറിലാക്കുന്ന ഭിന്നതയുടെ ഇത്തരം വിനാശകരമായ   പ്രവണതകളെയും ശക്തികളെയും കുറിച്ച് പൂര്‍ണമായി അറിയാം. അത്തരം നടപടികളെ വച്ചുപൊറുപ്പിക്കില്ല. സൈനിക നീക്കത്തിന് ഞങ്ങള്‍ നിര്‍ബന്ധിതരായതാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചതില്‍ ഞങ്ങള്‍ വളരെയേറെ സന്തുഷ്ടരാണ്. ഭീകരവാദത്തെ വെറുതെ നോക്കിയിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ ഫൗണ്ടേഷന്റെ കൗടില്യ ഫെല്ലോഷിപ്പ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 രാജ്യങ്ങളില്‍ നിന്നുളള ഗവേഷകരും നയതന്ത്ര വിദഗ്ദ്ധരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യ, ഐക്യരാഷ്ട്ര സഭയില്‍ വച്ച അന്താരാഷ്ട്ര ഭീകരവാദത്തെ ഇല്ലാതാക്കാനുളള കോംപ്രിഹെന്‍സീവ് കണ്‍വന്‍ഷനില്‍ ഒപ്പുവയ്ക്കാന്‍ എല്ലാ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2VwjZHZ
via IFTTT