Breaking

Wednesday, February 27, 2019

അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ എഫ്-16 പോര്‍വിമാനം ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടു

ന്യൂഡല്‍ഹി:  അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ മൂന്ന് F -16 വിമാനങ്ങളെ ഇന്ത്യ വ്യോമസേന വെടിവെച്ചിട്ടു.എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത്. ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്.

ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.



from Anweshanam | The Latest News From India https://ift.tt/2GMtMX1
via IFTTT