തിരുവനന്തപുരം: എലിപ്പനിയുടെ വലിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കാനും ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാവരും കൃത്യമായി കഴിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിൽ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എലിപ്പനി പരിശോധിക്കാനുള്ള ഡിപ്സ്റ്റിക് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.
പ്രളയക്കെടുതി മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്ന 325 താത്ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തന പുരോഗതിയെപ്പറ്റിയും യോഗം വിലയിരുത്തി.
ഇതിനായി ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, ഇതര മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പരിപൂര്‍ണമായി ഉപയോഗശൂന്യമായ ആശുപത്രികളുടെ നിര്‍മ്മാണ പദ്ധതികളും ചര്‍ച്ച ചെയ്തു.
from Anweshanam | The Latest News From Health https://ift.tt/2N4ovMY
via IFTTT