Breaking

Wednesday, August 29, 2018

അഞ്ച് ജില്ലകളിൽ എലിപ്പനി ബാധ മുന്നറിയിപ്പ്

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങൾ കൃത്യമായി മറവു ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജന്തുജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും പടരാൻ സാധ്യത ഏറെയാണ്. ജന്തുജന്യ രോഗമായ പ്ലേഗിനെയാണ് കൂടുതലായി ഭയക്കേണ്ടത് . 

കന്നുകാലികളുടേത് ഉള്‍പ്പെടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍, ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ ജലവുമായി ഇതിനോടകം തന്നെ കലർന്നുകഴിഞ്ഞു . ഈ വെള്ളവുമായി സമ്പര്‍ക്കം വന്നവരേറെയാണ്. അതിനാല്‍ ഈ ഘട്ടത്തിലാണ് മഹാമാരികള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് . ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.



from Anweshanam | The Latest News From Health https://ift.tt/2NtKGt1
via IFTTT