Breaking

Wednesday, August 29, 2018

ചന്ദ്രയാൻ-2 ജനുവരി മൂന്നിന് വിക്ഷേപിക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: ലോകം കാത്തിരിക്കുന്ന ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 അടുത്ത വർഷമാദ്യം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ വിക്ഷേപണം 2019 ജനുവരി മൂന്നിനായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ ഫെബ്രുവരി 16 വരെയുള്ള ഏതുസമയത്തും വിക്ഷേപിക്കാനാകും.ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ യന്ത്രവാഹനം (റോവർ) ഇറക്കി പര്യവേക്ഷണം നടത്താനാണ്‌ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ധ്രുവത്തിലെ ധാതു-ജല നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിക്കലാണ് മുഖ്യലക്ഷ്യം. രാജ്യം ഇതുവരെ നടത്തിയ ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമാണിത്. നേരത്തേ തയ്യാറാക്കിയതിൽ ചില മാറ്റങ്ങൾ വരുത്തിയാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ഭാരം 3.8 ടണ്ണായി വർധിപ്പിച്ചു. ജി.എസ്.എൽ.വി.-എം.കെ.-3 വിനിയോഗിച്ചായിരിക്കും വിക്ഷേപണം സാധ്യമാക്കുക. ഈ വർഷം ഏപ്രിലിൽ വിക്ഷേപണം നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഭേദഗതിവരുത്തുന്നതിന് തീയതി മാറ്റുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2BSCaCo
via IFTTT