ഛത്തീസ്ഗഡിൽ പൊലീസിൽ കീഴടങ്ങിലെ നക്സൽ പ്രവർത്തകനെ മറ്റു നക്സലുകൾ വെടിവെച്ചു കൊന്നു. 55കാരനായ പോഡിയ വാദെ എന്ന നക്സൽ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ദന്തെവാഡ ജില്ലയിലെ ചോൽനർ മേഖലയിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പാണ് പൊഡിയ പൊലീസിൽ കീഴടങ്ങിയത്.
കീഴടങ്ങിയതിന് ശേഷം നാട്ടിലേക്കു കഴിഞ്ഞ ദിവസം തിരിച്ചെത്തിയ പോഡിയയെ നക്സലുകൾ കൊലപ്പെടുത്തുകയായിരുന്നു. കീഴടങ്ങിയ പോഡിയയോട് നാട്ടിലേക്ക് തിരികെ പോകരുതെന്ന് ഉപദേശിച്ചിരുന്നു. എന്നാൽ അയാൾ അനുസരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
25 വർഷത്തോളം നക്സൽ പ്രവർത്തകനായിരുന്നു പോഡിയ. കഴിഞ്ഞ ഏപ്രിലിൽ ചോൽനാറിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ പോഡിയയായിരുന്നു. ആ സ്ഫോടനത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവിധ കേസുകളിൽ പിടികിട്ടപ്പുള്ളി പട്ടികയിൽ ഉൾപ്പെട്ടയാളാണ് പോഡിയ.
from Anweshanam | The Latest News From India https://ift.tt/2wydx8j
via IFTTT