തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇ നല്‍കാമെന്നു പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായധനം ഇന്ത്യ സ്വീകരിച്ചേക്കില്ലെന്ന് സൂചന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2005 മുതല്‍ വിദേശ സഹായം ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയമനുസരിച്ച് ഈ തുക സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്തുനിന്ന് ഇന്ത്യയ്ക്കു തുക സ്വീകരിക്കാനാകൂ. വിദേശരാജ്യങ്ങളില്‍നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ഇക്കാരണത്താല്‍ കേരളത്തിനു നേരിട്ടു സഹായം സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാന്‍ കഴിയും.
യു.എന്‍.അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം കേരളത്തിന് ലഭിക്കുന്നതിന് തടസം നിന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് യു.എ.ഇ നീക്കത്തോടും സ്വീകരിക്കുന്നത്. ഉത്തരാഖണ്ഡ് പ്രളയ സമയത്ത് അമേരിക്കന്‍ സഹായം ഇന്ത്യ നിരാകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിന് ലഭിക്കുന്ന യു.എ.ഇ സഹായം നിരാകരിക്കാനാകും കേന്ദ്ര സര്‍ക്കാര്‍ നീക്കം.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണാകമാണ്.
യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് കേരളത്തിന് 700 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത്. ഇക്കാര്യം യുഎഇ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2PuvYUc
via IFTTT